പരാതി പരിഹാരം
പരാതി പരിഹാര സംവിധനങ്ങള്
കൂവപ്പടി ഗ്രാമപഞ്ചായത്തിലെ
പ്രധാന പരാതി പരിഹാര മാർഗങ്ങൾ
പരാതികൾ • തർക്കപരിഹാരം • ഓൺലൈൻ സേവനങ്ങൾ • നിയമപരമായ പരിഹാര സംവിധാനങ്ങൾ
📌 പരാതി പരിഹാരത്തിനുള്ള വിവിധ മാർഗങ്ങൾ
കൂവപ്പടി ഗ്രാമപഞ്ചായത്തിലെ വിവിധ പരാതികൾക്കും തർക്കങ്ങൾക്കും വിഷയത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ പരാതി പരിഹാര സംവിധാനങ്ങളെ സമീപിക്കാവുന്നതാണ്. താഴെ പ്രധാനപ്പെട്ട പരാതി പരിഹാര മാർഗങ്ങൾ വിശദമായി നൽകിയിരിക്കുന്നു.
01. K-SMART CITIZEN PORTAL
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ഓൺലൈനായി സമർപ്പിക്കാനും, സമർപ്പിച്ച പരാതിയുടെയും അപേക്ഷയുടെയും നിലവിലെ സ്ഥിതി (Track Status) പരിശോധിക്കാനും K-SMART പോർട്ടലിലൂടെ സാധിക്കും.
🌐 K-SMART Citizen Portal
02. തദ്ദേശ സ്വയംഭരണ വകുപ്പ് – തുടർപരിഹാര സംവിധാനം
LSGD – FURTHER GRIEVANCE REDRESSAL പഞ്ചായത്ത് തലത്തിൽ പരാതി പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ, വിഷയത്തിന്റെ സ്വഭാവമനുസരിച്ച് ബന്ധപ്പെട്ട ജോയിന്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് മുമ്പാകെ പരാതി / അപേക്ഷ സമർപ്പിക്കാവുന്നതാണ്.ജോയിന്റ് ഡയറക്ടർ തലത്തിൽ നിന്നും തൃപ്തികരമായ പരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ, ആവശ്യമായ പക്ഷം വിഷയത്തിന്റെ സ്വഭാവമനുസരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ മുമ്പാകെയും പരാതി / അപേക്ഷ സമർപ്പിക്കാവുന്നതാണ്.
03. CMO PORTAL – മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം
സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട ഭരണപരമായ പരാതികൾ, സേവനങ്ങളിലെ കാലതാമസം തുടങ്ങിയവ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലൂടെ ഓൺലൈനായി സമർപ്പിക്കാം. പരാതിയുടെ നില ഓൺലൈനായി പരിശോധിക്കാനും സാധിക്കും.
🌐 CMO Kerala
04. CM WITH ME – മുഖ്യമന്ത്രിയെ നേരിൽ കാണാം
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനവുമായി ബന്ധപ്പെട്ട പരാതികളിൽ ആവശ്യമായ തുടർനടപടികൾക്കായി മുഖ്യമന്ത്രിയെ നേരിൽ കാണുന്നതിനും, ബന്ധപ്പെട്ട പരാതി സംബന്ധിച്ച് നേരിട്ട് ഇടപെടുന്നതിനുമുള്ള സംവിധാനമാണ് “CM with Me”.
05. OMBUDSMAN FOR LSGIs
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി, അധികാര ദുർവിനിയോഗം, ക്രമക്കേട്, കർത്തവ്യവിലോപനം തുടങ്ങിയ വിഷയങ്ങളിൽ നിയമപരമായ പരാതി സമർപ്പിക്കാവുന്ന സംവിധാനമാണ് ഓംബുഡ്സ്മാൻ.
06. LSGI TRIBUNAL
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾ, ഉത്തരവുകൾ, ലൈസൻസ് / അനുമതി സംബന്ധമായ തീരുമാനങ്ങൾ തുടങ്ങിയവയ്ക്കെതിരെ നിയമപരമായ അപ്പീൽ / റിവിഷൻ സമർപ്പിക്കുന്നതിനുള്ള സംവിധാനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണൽ.
07. VACB – വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ
കൈക്കൂലി ആവശ്യപ്പെടൽ, അഴിമതി, ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ, സർക്കാർ ഫണ്ടുകളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോയെ സമീപിക്കാവുന്നതാണ്.
📌 പ്രധാന കുറിപ്പ്
Ombudsman, Tribunal, VACB എന്നിവ സാധാരണ പരാതികളുടെ നിർബന്ധിത “അടുത്ത ഘട്ടങ്ങൾ” എന്നല്ല; പരാതിയുടെ വിഷയവും നിയമപരമായ സ്വഭാവവും അനുസരിച്ച് നേരിട്ട് സമീപിക്കാവുന്ന പ്രത്യേക സംവിധാനങ്ങളാണ്.
കൂവപ്പടി ഗ്രാമപഞ്ചായത്ത്
ജനങ്ങൾക്ക് വേഗത്തിലും സുതാര്യമായും പരാതി പരിഹാര സേവനങ്ങൾ ലഭ്യമാക്കുന്നതിനായി