സ്ഥാപന ചരിത്രം
പ്രാദേശിക ചരിത്രം
പണ്ട് കാലത്ത് ഈ പ്രദേശത്ത് (ഇപ്പോഴത്തെ ഗണപതി വിലാസം ഹൈസ്കൂളിനടുത്തായി) കൂവേലി മഠം എന്ന ഒരു ജന്മി കുടുംബം ഉണ്ടായിരുന്നു എന്നും നാട്ടുകാര് തങ്ങളുടെ ആവലാതികളും മറ്റും അവരുടെ അടുത്ത് പറഞ്ഞ് പരിഹാരങ്ങള് കണ്ടെത്തിയിരുന്നു എന്നും അങ്ങിനെ ആ കുടുംബക്കാരുടെ പടിയായ കൂവേലിപ്പടി ലോപിച്ചാണ് കൂവപ്പടി ആയതെന്നുമാണ് ചരിത്രം. പിന്നീട് അതേ പേരുതന്നെ പഞ്ചായത്തിനും നല്കുപകയാണുണ്ടായത്. നൂറ്റാണ്ടിന്റെ ആദ്യപാദത്തില് ഈ പ്രദേശത്തെ ഭൂസ്വത്തുക്കള് വിവിധ ദേവസ്വങ്ങളുടെയും, മനകളുടെയും, മറ്റു മുന്നോക്കവിഭാഗം ജന്മിമാരുടെയും വകയായിരുന്നു. എന്നാല് കാലത്തിന്റെ കുത്തൊഴുക്കില് പുരോഗമന പ്രസ്ഥാനങ്ങളുടെ സംഘടിത പ്രവര്ത്ത നങ്ങള് വഴി ഭൂവുടമ സമ്പ്രദായത്തില് സംസ്ഥാനത്ത് വന്ന മാറ്റം ഇവിടെയും പ്രകടമായി. ഭൂമിയുടെ ഉടമസ്ഥാവകാശം ചെറുകിട കര്ഷരകരുടെ കൈവശം വന്നുചേര്ന്നു്. ജാതീയമായ ഉച്ചനീചത്വങ്ങള് നിലനിന്നിരുന്ന ഇവിടെ അതിന് മാറ്റം വരുത്തുന്നതിന് ശ്രീനാരായണ പ്രസ്ഥാനങ്ങള് വളരെ സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശ്രീനാരായണഗുരു നേരിട്ട് വന്ന് ഒരു ദിവസം താമസിച്ച് സ്ഥാപിച്ചതാണ് ശ്രീ ശങ്കരനാരായണ ക്ഷേത്രം. ഇവിടുത്തെ ഭൂപ്രകൃതി കുന്നും, ചെരിവും, സമതലവും ചേര്ന്നചതാണ്. 70 ശതമാനത്തോളം സമതലമാണ്. കുന്നക്കാട്ടുമല, മയിലാടുംകുന്ന്, കയ്യുത്തിയാല് എന്നീ പ്രദേശങ്ങള് കുന്നിന് പ്രദേശങ്ങളാണ്. നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ധാരാളം കരിമ്പുകൃഷി ഉണ്ടായിരുന്ന ഈ പ്രദേശത്തെ പ്രധാനകൃഷി പിന്നീട് നെല്ലായിരുന്നു. റബ്ബര്, ഇഞ്ചി, തെങ്ങ്, വാഴ, കപ്പ തുടങ്ങിയവയാണ് മറ്റു പ്രധാന കൃഷികള്. തീരപ്രദേശങ്ങളില് ജാതികൃഷി വ്യാപകമായിട്ടുണ്ട്. പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസ്സ് പെരിയാര് നദിയാണ്. ഏഴ് വാര്ഡുയകളുടെ വടക്കെ അതിരും, രണ്ട് വാര്ഡു കളുടെ പടിഞ്ഞാറെ അതിരും തൊട്ടുരുമ്മിക്കൊണ്ടാണ് ഈ നദി ഒഴുകുന്നത്. പശ്ചിമഘട്ടത്തില് നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന ഈ നദി ഒന്നാം വാര്ഡിാല് ഏകദേശം രണ്ട് കിലോമീറ്റര് ദൂരം കിഴക്കോട്ടൊഴുകുന്നത് ഒരു പ്രത്യേകതയാണ്.
സാംസ്ക്കാരികചരിത്രം
ഒരു കാലത്ത് കൊയ്ത്തുപാട്ടിന്റെയും, തിരുവാതിര കളിയുടെയും പരിചമുട്ടിന്റെയും ചിന്തുപാട്ടിന്റെയും, തൊപ്പിക്കുട തുള്ളല് തുടങ്ങിയ മറ്റു നാടന് കലാരൂപങ്ങളുടെയും ഈണവും താളവും മുഴങ്ങി കേട്ടിരുന്ന ഒരു ഗ്രാമമായിരുന്നു കൂവപ്പടി പഞ്ചായത്ത് ഉള്ക്കൊയള്ളുന്ന പ്രദേശം. പഞ്ചായത്തില് ഏതാണ്ട് 27-ഓളം ഹൈന്ദവ ക്ഷേത്രങ്ങളും 13 ക്രിസ്ത്യന് പള്ളികളും 5 മുസ്ലിം ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നു. ഇവയോടനുബന്ധിച്ച് വര്ഷംേതോറും നടത്തിവരുന്ന ഉത്സവങ്ങള്, തിരുനാളുകള് മുതലായ ആഘോഷങ്ങളില് ജാതിമതഭേദമെന്യേ എല്ലാവരും പങ്കുകൊള്ളുന്നുണ്ട്. വളരെ വിപുലമായ രീതിയില് തന്നെ ഇവ ആഘോഷിക്കപ്പെടുന്നുമുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോള് 37-ഓളം ചെറുതും വലുതുമായ ആര്ട്സ് & സ്പോര്ട്സ് ക്ലബ്ബുകള് ഉണ്ട്. കേരളത്തിലെ ആകെയുള്ള മൂന്നു ആന പരിശീലനകേന്ദ്രങ്ങളില് ഒരെണ്ണം ഈ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. സ്വദേശികളും വിദേശികളുമായ നിരവധി ടൂറിസ്റ്റുകളെ ആകര്ഷി ച്ചു വരുന്ന ഒന്നാണ് ഈ സ്ഥാപനം. ഇടവൂരില് സ്ഥിതിചെയ്യുന്ന ശ്രീശങ്കരനാരായണ ക്ഷേത്രം ശ്രീനാരായണ ഗുരുവിന്റെ സാമീപ്യം കൊണ്ട് പ്രസിദ്ധിയാര്ജിവച്ചിട്ടുള്ളതാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ നന്ദി പ്രതിമ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഐമുറി ശിവക്ഷേത്രം ഈ പഞ്ചായത്തില് ആണ്. കേരളത്തിലെ ഒരേയൊരു ധന്വന്തരീക്ഷേത്രം ഈ പഞ്ചായത്തിലെ തോട്ടുവ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ഏതാണ്ട് ആയിരവര്ഷത്തോളം ഐതിഹ്യങ്ങള് തന്നെ ഉള്ള കൂവപ്പടി പുല്ലംവേലി ഭഗവതി ക്ഷേത്രം ഗ്രാമീണ ഭംഗി നിലനിര്ത്തു ന്ന കാവുകളില് ഒന്നാണ്. വളരെ പ്രസിദ്ധങ്ങളായ ഈ ക്ഷേത്രങ്ങള് പഞ്ചായത്തിന്റെ സാംസ്ക്കാരിക പൈതൃകവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ആദ്യകാലങ്ങളില് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവുമൂലം വളരെയധികം ആളുകള് നിരക്ഷരരായിരുന്നു. അക്കാലത്ത് നിലത്തെഴുത്താശാന്മാരുടെ സേവനം മാത്രമാണ് ലഭ്യമായിരുന്നത്. ഈ പ്രദേശത്ത് ആദ്യമായി സ്ഥാപിച്ച വിദ്യാലയം ചേരാനല്ലൂര് വെര്ണെക്കുലര് പ്രൈമറി സ്കൂള് ആണ്. സാങ്കേതിക വിദ്യാഭ്യാസരംഗത്ത് എറണാകുളം ജില്ലയില് ആദ്യത്തെ ജൂനിയര് ടെക്നിക്കല് സ്കൂള് കൂവപ്പടിയിലാണ് ആരംഭിച്ചത്.