ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൂവപ്പടി പഞ്ചായത്തിന്റെ പേര് “കൂവേലിപ്പടി” എന്ന സ്ഥലനാമത്തിൽ നിന്നാണ് ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. പഴയകാലത്ത് ഇവിടെ കൂവേലി മഠം എന്ന ജന്മികുടുംബം താമസിച്ചിരുന്നതും നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്ന കേന്ദ്രമായിരുന്നതുമാണ് ചരിത്രം. കാലക്രമേണ “കൂവേലിപ്പടി” എന്ന പേര് ലോപിച്ച് “കൂവപ്പടി”യായി മാറി. ആദ്യകാലത്ത് ഈ പ്രദേശത്തെ ഭൂമികൾ ദേവസ്വങ്ങൾക്കും മനകൾക്കും ജന്മിമാർക്കും കീഴിലായിരുന്നുവെങ്കിലും, പുരോഗമന പ്രസ്ഥാനങ്ങളുടെയും ഭൂസമരങ്ങളുടെയും ഫലമായി ഭൂമിയുടെ ഉടമസ്ഥാവകാശം ചെറുകിട കർഷകരിലേക്ക് മാറി. സാമൂഹിക അസമത്വങ്ങൾ ഇല്ലാതാക്കുന്നതിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾ നിർണായക പങ്കുവഹിച്ചു. ശ്രീനാരായണ ഗുരു നേരിട്ട് എത്തി സ്ഥാപിച്ച ശ്രീ ശങ്കരനാരായണ ക്ഷേത്രം ഈ പ്രദേശത്തിന്റെ ആത്മീയ പൈതൃകത്തിന്റെ ഭാഗമാണ്. കുന്നുകളും സമതലങ്ങളും ചേർന്ന ഭൂപ്രകൃതിയാണ് കൂവപ്പടിക്കുള്ളത്. പഞ്ചായത്തിന്റെ പ്രധാന ജലസ്രോതസ്സ് പെരിയാർ നദിയാണ്....
കൂടുതൽ വായിക്കുക